Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Differently Abled

സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ. ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം, മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം ദീ​​​ര്‍ഘി​​​പ്പി​​​ച്ചത് എന്നീ ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കെ​​​തിരേ​​​യാ​​​ണ് വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്.

ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രിം​​​കോ​​​ട​​​തി വി​​​ധി ത​​​ങ്ങ​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഒ​​​രു വ​​​ര്‍ഷ​​​മാ​​​യി സ​​​ര്‍ക്കാ​​​രി​​​നു മു​​​ന്നി​​​ല്‍വ​​​ച്ച​​​താ​​​ണ്. അ​​​ന്ന് മാ​​​നേ​​​ജ്‌​​​മെ​ന്‍റു​ക​ൾ ചെ​​​യ്യേ​​​ണ്ട കാ​​​ര്യം ചെ​​​യ്തി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​ര്‍ നി​​​ല​​​പാ​​​ടെ​​​ന്ന് മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ മാ​​​ധ്യ​​​മ വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ​​​ന്‍ ഡോ. ​​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ ദീ​​​യ​​​സ്‌​​​കോ​​​റോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ പ്ര​​​തീ​​​ക​​​രി​​​ച്ചു.

ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രിം​​​കോ​​​ട​​​തി വി​​​ധി ത​​​ങ്ങ​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ന്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജു​​​മെ​ന്‍റു​ക​​​​ളു​​​ടെ നി​​​ല​​​പാ​​​ട് ശ​​​രി​​​യാ​​​ണെ​​​ന്ന് കാ​​​ലം തെ​​​ളി​​​യി​​​ച്ചു.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം നീ​​​ട്ടാ​​​ന്‍ അ​​​തി​​​വേ​​​ഗ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​വേ​​​ണ്ടി ഏ​​​റെ നാ​​​ള്‍ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി വ​​​ന്നു. കോ​​​ട​​​തി​​​യി​​​ലേ​​​ക്കു പോ​​​കാ​​​തെ ത​​​ന്നെ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​കു​​​മ്പോ​​​ഴാ​​​ണ് സ​​​ര്‍ക്കാ​​​രി​​​ലു​​​ള്ള വി​​​ശ്വാ​​​സം പ്ര​​​ക​​​ട​​​മാ​​​കു​​​ക​​​യെ​​​ന്നും യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ ദീ​​​യ​​​സ്‌​​​കോ​​​റോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം ദീ​​​ര്‍ഘി​​​പ്പി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ഉ​​​മ്മ​​​ന്‍ പ്ര​​​തീ​​​ക​​​രി​​​ച്ചു.

National

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: മും​ബൈ​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. കേ​ൾ​വി - സം​സാ​ര ശേ​ഷി​ക​ളി​ല്ലാ​ത്ത 20 വ​യ​സു​കാ​രി​യെ​യാ​ണ് അ​ച്ഛ​ൻ​ത​ന്നെ പീ​ഡി​പ്പി​ച്ച​ത്. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് പി​താ​വ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​സി​ൽ 17 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ​യും മ​റ്റൊ​രു പു​രു​ഷ​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ യു​വ​തി ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രു​മ​ല്ല കു​ട്ടി​യു​ടെ പി​താ​വെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യു​ടെ പി​താ​വ​ട​ക്കം 17 പേ​രു​ടെ സാം​പി​ളു​ക​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്‌​ക്കാ​യി അ​യ​ച്ചു. ഇ​തോ​ടെ​യാ​ണ് ഡി​എ​ൻ​എ ഫ​ലം പോ​സി​റ്റീ​വാ​യ​തും യു​വ​തി​യു​ടെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തും. 2025 സെ​പ്റ്റം​ബ​റി​ലാ​ണ് യു​വ​തി​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ മു​ത്ത​ശി​യോ​ട് വി​വ​രം ധ​രി​പ്പി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ യു​വ​തി അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പീ​ഡ​ന വി​വ​രം യു​വ​തി അ​റി​യി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ യു​വ​തി​യു​ടെ പി​താ​വി​നോ​ട് സം​സാ​രി​ച്ചെ​ങ്കി​ലും ലൈം​ഗി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഇ​യാ​ൾ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കാ​നും പി​താ​വ് വി​സ​മ്മ​തി​ച്ചു. എ​ന്നാ​ൽ കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷം യു​വ​തി പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി.

പ​രാ​തി​യി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ര​ണ്ടു​പേ​രെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ ഡി​എ​ൻ​എ ഫ​ലം തെ​റ്റാ​യ​തോ​ടെ പി​താ​വ് ഉ​ൾ​പ്പെ​ടെ സം​ശ​യ​മു​ള്ള 17 പേ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ൾ എ​ടു​ക്കു​ക​യും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്‌​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം: 437 പേ​ർ​ക്കു നി​യ​മ​നശി​പാ​ർ​ശ ത​യാ​റാ​ക്കി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​യ്‌​​​​ഡ​​​​ഡ് സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ഭി​​​​ന്ന​​​​ശേ​​​​ഷി സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 437 ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​ന​​​ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല വി​​​​ത​​​​ര​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഇ​​​​തു ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ മു​​​​ഹൂ​​​​ർ​​​​ത്ത​​​​മാ​​​​ണെ​​​​ന്നും സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത നി​​​​ല​​​​പാ​​​​ടാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശി​​​​ക്ഷ​​​​ക് സ​​​​ദ​​​​നി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (23), കൊ​​​​ല്ലം (42), ആ​​​​ല​​​​പ്പു​​​​ഴ (22), പ​​​​ത്ത​​​​നം​​​​തി​​​​ട്ട (18), ഇ​​​​ടു​​​​ക്കി (9), കോ​​​​ട്ട​​​​യം (23), എ​​​​റ​​​​ണാ​​​​കു​​​​ളം (33), തൃ​​​​ശൂ​​​​ർ (35), പാ​​​​ല​​​​ക്കാ​​​​ട് (36), മ​​​​ല​​​​പ്പു​​​​റം (53), കോ​​​​ഴി​​​​ക്കോ​​​​ട് (56), വ​​​​യ​​​​നാ​​​​ട് (14), ക​​​​ണ്ണൂ​​​​ർ (57), കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് (16) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ജി​​​​ല്ല തി​​​​രി​​​​ച്ചു​​​​ള്ള നി​​​​യ​​​​മ​​​​ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ.

1995ലെ​​​​യും 2016ലെ​​​​യും ഭി​​​​ന്ന​​​​ശേ​​​​ഷി അ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ സം​​​​വ​​​​ര​​​​ണം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​തു കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ലെ​​​ന്നും സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും വി​​​​ധി​​​​ന്യാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഈ ​​​​കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ 2023 ഒ​​​​ക്ടോ​​​​ബ​​​​ർ 30ലെ ​​​​ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന-​​​​ജി​​​​ല്ലാ​​​ത​​​​ല സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

ഹൈ​​​​സ്കൂ​​​​ൾ ത​​​​ലം വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട 1300 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് റൊ​​​​ട്ടേ​​​​ഷ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പാ​​​​ലി​​​​ച്ച് 437 പേ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​പ്പോ​​​​ൾ നി​​​​യ​​​​മ​​​​ന​​​ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കും വെ​​​​യ്റ്റിം​​​​ഗ് ലി​​​​സ്റ്റി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പ്ര​​​​ക്രി​​​​യ​​​​യാ​​​​യി ന​​​​ട​​​​ക്കും. എം​​​​പ്ലോ​​​​യ്‌​​​​മെ​​​​ന്‍റ് എ​​​​ക്സ്ചേ​​​​ഞ്ച് വ​​​​ഴി​​​​യും മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​ർ നേ​​​​രി​​​​ട്ടും ഇ​​​​തി​​​​ന​​​​കം 1500ഓ​​​​ളം പേ​​​​ർ​​​​ക്കു നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. സ​​​​മ​​​​ന്വ​​​​യ സോ​​​​ഫ്റ്റ്‌​​​​വേ​​​​​റി​​​​ലൂ​​​​ടെ സു​​​​താ​​​​ര്യ​​​​മാ​​​​യാ​​​​ണു നി​​​​യ​​​​മ​​​​ന​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്.

ഭി​​​​ന്ന​​​​ശേ​​​​ഷി നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ല​​​​വി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മ​​​​റ്റ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഭി​​​​ന്ന​​​​ശേ​​​​ഷി നി​​​​യ​​​​മ​​​​നം പൂ​​​​ർ​​​​ണ​​​മാ​​​​യും ന​​​​ട​​​​പ്പാ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ താ​​​​ത്കാ​​​​ലി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പെ​​​​ൻ ന​​​​മ്പ​​​​ർ, അ​​​​വ​​​​ധി, പി​​​​എ​​​​ഫ്, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഭി​​​​ന്ന​​​​ശേ​​​​ഷി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് നി​​​​യ​​​​മ​​​​ന തീ​​​​യ​​​​തി മു​​​​ത​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

 

Latest News

Up